കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വഖഫ് ബോർഡിന്റെ രൂപീകരണവും പ്രവർത്തനങ്ങളും ചോദ്യം ചെയ്ത് സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. ......
കോഴിക്കോട് കൊളത്തറയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 16.220 കിലോഗ്രാം ഭാരമുള്ള 3,140 കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ അസ്ലം അൻസാരി (35) അറസ്റ്റിലായി. ......
തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുൻ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. മല്ലേലിൽ ശ്രീധരൻ നായർ നൽകിയ പരാതിയെ തുടർന്നുള്ള കേസിലാണ് ഈ നിർണായക നടപടി. ......
പത്തനംതിട്ട: അടൂരിൽ യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം സ്വദേശിയായ അരുൺ ആണ് അറസ്റ്റിലായത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹ്ന (31)യെ തിങ്കളാഴ്ച രാത്രി വീട്ടിലെ സ്റ്റെയറിന്റെ കൈപ്പിടിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ......
ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സര്‍ക്കാര്‍ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ചു.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍ 20 കോടി ആദ്യം ലഭിച്ചിരുന്നു. ......
മറ്റൊരു സര്‍ക്കാര്‍ പദ്ധതിയും ജനങ്ങള്‍ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്തൊന്നും ഏറ്റെടുത്തിട്ടില്ല. പദ്ധതി സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയെന്നും മന്ത്രി പറഞ്ഞു. ......
തിരുവനന്തപുരം: സെപ്റ്റംബർ 1-ന് ഡൽഹിയിൽ നടക്കുന്ന കേന്ദ്രസർക്കാർ വിരുദ്ധ ദേശീയ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ. 18 കോച്ചുകളുള്ള മുഴുവൻ ട്രെയിനും പാർട്ടി ബുക്ക് ചെയ്തതോടെ, ഇത്തരത്തിൽ പ്രത്യേക ട്രെയിൻ വാടകയ്ക്കെടുത്ത് യാത്ര സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി സിപിഐ മാറുകയാണ്.
പ്രതിഷേധ പരിപാടിയിൽ സംസ്ഥാനത്തുനിന്ന് ഏകദേശം 1,500 പ്രവർത്തകർ പങ്കെടുക്കും. ......
ന്യൂഡൽഹി: വർഷങ്ങളായി നീണ്ടുനിൽക്കുന്ന ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണ നടപടികൾ നിർണായക ഘട്ടത്തിലെത്തിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ പ്രേം വത്സ സ്ഥാപിച്ച കാനഡ ആസ്ഥാനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഐഡിബിഐ ബാങ്കിൽ നിയന്ത്രണ ഓഹരി സ്വന്തമാക്കാനുള്ള മത്സരത്തിൽ മുന്നിലെത്തിയെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ ഇടപാട് യാഥാർഥ്യമായാൽ 5.5 മുതൽ 5.7 ബില്യൺ ഡോളർ (ഏകദേശം 47,000–49,000 കോടിരൂപ) വരെയായിരിക്കും മൂല്യം. ......